
ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ സബ്ബിര്‍ റഹ്മാനെ മൂന്നാം ടി20 മത്സരത്തില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നില്‍ പെരുമാറ്റ ചട്ട ലംഘനമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍. രണ്ടാം ടി20 മത്സരത്തിനിടെ മെഹ്ദി ഹസ്സനുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ട സബ്ബിര്‍ റഹ്മാന് അവസാനം സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ നല്കിയ സൂചന. നിലവില്‍ ആരാധകനെ കൈയ്യേറ്റം ചെയ്തതിനു പ്രാദേശിക ക്രിക്കറ്റില്‍ നിന്ന് വിലക്ക് ലഭിച്ച താരം ഇതിനു മുമ്പും സമാനമായ കുറ്റത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
പേര് വെളിപ്പെടുത്തുവാന്‍ താല്പര്യപ്പെടാത്ത വക്താവാണ് ഈ വാര്‍ത്ത പറഞ്ഞത്. എന്നാല്‍ ടീം മാനേജര്‍ ഖാലീദ് മഹമ്മൂദ് ഈ സംഭവം തന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കേണ്ടതില്ലെന്ന നിലപാടാണ് കൈക്കൊണ്ടിട്ടുള്ളതെന്നാണ് അറിയുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial