സാബ കരീമിനു പുതിയ ദൗത്യം

- Advertisement -

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറിനു പുതിയ ദൗത്യം ഏല്പിച്ച് ബിസിസിഐ. ജനുവരി 1 2018 മുതല്‍ ബിസിസിഐയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സിന്റെ ജനറല്‍ മാനേജരായി കരീമിനെ ചുമതലയേല്പിച്ചിരിക്കുകയാണ്. എംവി ശ്രീധര്‍ പദവി രാജിവെച്ചതിനെതുടര്‍ന്ന് സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പുതിയ റോളിലേക്ക് ബിസിസിഐ അപേക്ഷകള്‍ ക്ഷണിച്ചിരുന്നു.

34 ഏകദിനങ്ങളും ഒരു ടെസ്റ്റുമാണ് കരീം ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്. ബിഹാറിനും ബംഗാളിനും വേണ്ടി കരീം തന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും കളിച്ചിട്ടുണ്ട്. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയ്ക്കു കീഴിലായി ആവും പുതിയ ജനറല്‍ മാനേജര്‍ പ്രവര്‍ത്തിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement