വിദേശ മാര്‍ക്കീ താരങ്ങള്‍ക്ക് ടീമുകളായി

0

ദക്ഷിണാഫ്രിക്കയിലെ ടി20 ഗ്ലോബല്‍ ലീഗിലെ വിദേശ മാര്‍ക്കീ താരങ്ങളെ തിരഞ്ഞെടുത്ത് ടീമുകള്‍. എട്ട് മാര്‍ക്കീ താരങ്ങളുടെ ലിസ്റ്റില്‍ നിന്ന് ആദ്യ അവസരം ലഭിച്ചത് ബ്ലൂംഫോണ്ടൈന്‍ സിറ്റി ബ്ലേസേഴ്സിനായിരുന്നു. അവര്‍ തങ്ങളുടെ അവസരം മുതലാക്കി വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന്‍ കീറണ്‍ പൊള്ളാര്‍ഡിനെ സ്വന്തമാക്കി. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന പൊള്ളാര്‍ഡിനു പിന്നാലെ ടൂര്‍ണ്ണമെന്റില്‍ തിളങ്ങുന്ന മറ്റൊരു താരത്തെയാണ് ലീഗിലെ അടുത്ത മാര്‍ക്കീ താരമായി ജോഹാന്നസ്ബര്‍ഗ് ജയന്റ്സ് തിരഞ്ഞെടുത്തത്. ന്യൂസിലാണ്ടുകാരന്‍ ബ്രണ്ടന്‍ മക്കല്ലം ആയിരുന്നു അത്.

ക്രിസ് ഗെയിലിനെ നൈറ്റ് റൈഡേഴ്സ് ടീമിന്റെ ഉടമസ്ഥതയിലുള്ള കേപ് ടൗണ്‍ സ്വന്തമാക്കിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ഏകദിന നായകന്‍ ഓയിന്‍ മോര്‍ഗനെ സ്വന്തമാക്കിയത് ഡര്‍ബന്‍ ഖലന്‍ഡേര്‍സ് ആണ്. അഞ്ചാമതായി നറുക്ക് വീണത് പ്രിട്ടോറിയ മാവെറിക്സിനായിരുന്നു. അവര്‍ തങ്ങളുടെ അവസരം ഡ്വെയിന്‍ ബ്രാവോയെ സ്വന്തമാക്കാന്‍ വിനിയോഗിച്ചു.

കെവിന്‍ പീറ്റേഴ്സണെ സ്വന്തമാക്കി നെല്‍സണ്‍ മണ്ടേല ബേ സ്റ്റാര്‍സും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ജേസണ്‍ റോയിയെ ബെനോണി സല്‍മിയും സ്വന്തമാക്കി. അവസാന അവസരം ലഭിച്ച സ്റ്റെല്ലന്‍ബോഷ് മൊണാര്‍ക്കിനു ലസിത് മലിംഗയെ കൊണ്ട് സംതൃപ്തി പെടേണ്ടി വന്നു.

എട്ട് ടീമുകള്‍ക്കും നേരത്തെ തന്നെ സ്വദേശ മാര്‍ക്കീ താരങ്ങളെ അനുവദിച്ചു നല്‍കിയിരുന്നു. എല്ലാ ടീമുകളുടെയും മാര്‍ക്കീ താരങ്ങള്‍ ചുവടെ

പ്രിട്ടോറിയ മാവെറിക്സ്: എബി ഡിവില്ലിയേഴ്സ്, ഡ്വെയിന്‍ ബ്രാവോ
ബെനോണി സല്‍മി: ക്വിന്റണ്‍ ഡിക്കോക്ക്, ജേസണ്‍ റോയ്
ഡര്‍ബന്‍ ഖലന്‍ഡേര്‍സ്: ഹാഷിം അംല, ഓയിന്‍ മോര്‍ഗന്‍
കേപ് ടൗണ്‍ നൈറ്റ് റൈഡേഴ്സ്: ജെപി ഡുമിനി, ക്രിസ് ഗെയില്‍
ബ്ലൂം സിറ്റി ബ്ലേസേര്‍സ്: ഡേവിഡ് മില്ലര്‍, കീറോണ്‍ പൊള്ളാര്‍ഡ്
ജോബര്‍ഗ് ജയന്റ്സ്: കാഗിസോ റബാഡ, ബ്രണ്ടന്‍ മക്കല്ലം
നെല്‍സണ്‍ മണ്ടേല ബേ സ്റ്റാര്‍സ്: ഇമ്രാന്‍ താഹിര്‍, കെവിന്‍ പീറ്റേഴ്സണ്‍
സ്റ്റെല്ലന്‍ബോഷ് മൊണാര്‍ക്സ്: ഫാഫ് ഡ്യു പ്ലെസി, ലസിത് മലിംഗ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Leave A Reply

Your email address will not be published.