ദക്ഷിണാഫ്രിക്കയിലേക്ക് ടി20 കളിയ്ക്കാനായി അഫ്രീദി

0

ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കാനിരിക്കുന്ന ടി20 ഗ്ലോബല്‍ ലീഗിലെ ഡ്രാഫ്ടില്‍ ഇടം പിടിച്ച പാക് താരം ശാഹിദ് അഫ്രീദിയും മറ്റു പ്രമുഖ താരങ്ങളും. 90 വിദേശ താരങ്ങള്‍ക്കാണ് അവസാന ഡ്രാഫ്ടില്‍ ഇടം നല്‍കിയിട്ടുള്ളത്. ഓരോ ടീമിനും അഞ്ച് വിദേശ താരങ്ങളെ സ്ക്വാഡില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇന്ത്യയില്‍ നിന്ന് ഒരു താരവും ഡ്രാഫ്ടില്‍ പങ്കെടുക്കാന്‍ അപേക്ഷിച്ചിട്ടില്ല.

പാക്കിസ്ഥാനില്‍ നിന്നാണ് ഏറ്റവും അധികം താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൊഹൈല്‍ തന്‍വീര്‍, ടെസ്റ്റ് താരം യസീര്‍ ഷാ, മിസ്ബാ ഉള്‍ ഹക്ക്, മുഹമ്മദ് ഹഫീസ്, ഉമര്‍ അക്മല്‍ എന്നിവരാണ് അഫ്രീദിക്ക് പുറമേ അപേക്ഷ നല്‍കിയിട്ടുള്ള മറ്റു പാക് താരങ്ങളില്‍ ചിലര്‍. ഓസ്ട്രേലിയയില്‍ നിന്ന് മൂന്ന് താരങ്ങളും, ന്യൂസിലാണ്ടില്‍ നിന്ന് രണ്ട് താരങ്ങളും ഡ്രാഫ്ടില്‍ ഇടം നേടിയിട്ടുണ്ട്.

റിച്ചാര്‍ഡ് ലെവി, ഡേവിഡ് വീസേ, കോളിന്‍ ഇന്‍ഗ്രാം പോലുള്ള പത്തോളം കൊല്‍പക് താരങ്ങളും ലീഗില്‍ പങ്കെടുക്കുന്നതിനു അപേക്ഷ നല്‍കിയിട്ടുണ്ട്. മാര്‍ക്കീ താരങ്ങളായി ഇടം നേടിയ വെസ്റ്റിന്‍ഡീസ് താരങ്ങള്‍ക്കും ശ്രീലങ്കന്‍ താരങ്ങള്‍ക്കും പുറമേ ഈ രാജ്യങ്ങളില്‍ നിന്നും ഒട്ടനവധി താരങ്ങള്‍ ഡ്രാഫ്ടില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Leave A Reply

Your email address will not be published.