Picsart 25 01 07 19 41 32 292

SA20-ൽ കൂടുതൽ ഇന്ത്യൻ കളിക്കാരെ കളിക്കാൻ അനുവദിക്കണം എന്ന് എബി ഡിവില്ലിയേഴ്സ്

ദക്ഷിണാഫ്രിക്കയുടെ പ്രീമിയർ ടി20 ലീഗായ SA20 യിൽ കൂടുതൽ ഇന്ത്യൻ കളിക്കാരെ പങ്കെടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) അനുവദിക്കുമെന്ന് ഇതിഹാസ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്സ്. SA20 ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ, ടൂർണമെൻ്റിൻ്റെ ആകർഷണം വർദ്ധിപ്പിക്കുന്നതിൽ ഇന്ത്യൻ കളിക്കാർ വേണം എന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ഈ വർഷം, ജനുവരി 9 മുതൽ ആരംഭിക്കുന്ന ലീഗിൻ്റെ മൂന്നാം പതിപ്പിൽ പാർ റോയൽസിനെ പ്രതിനിധീകരിച്ച് SA20-ൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ താരമായി ദിനേശ് കാർത്തിക് മാറും. വിദേശ ലീഗുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് സജീവ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരങ്ങളെ ബിസിസിഐ പരിമിതപ്പെടുത്തുന്നതിനാൽ ആണ് ഇന്ത്യൻ താരങ്ങൾക്ക് കളിക്കാൻ ആകാത്തത്. വിരമിച്ചതിനാൽ ആണ് കാർത്തിക്കിന് ഇപ്പോൾ കളിക്കാൻ ആകുന്നത്.

“കൂടുതൽ ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു,” ഒരു മാധ്യമ ആശയവിനിമയത്തിനിടെ ഡിവില്ലിയേഴ്സ് പറഞ്ഞു. “ദിനേശ് കാർത്തിക് ഇവിടെയുള്ളത് അതിശയകരമാണ്, ടൂർണമെൻ്റിന് ഇത് വളരെ മികച്ചതാണ്. ഭാവിയിൽ SA20 ൻ്റെ ഭാഗമാകാൻ കൂടുതൽ ഇന്ത്യൻ കളിക്കാരെ ബിസിസിഐ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” – അദ്ദേഹം പറഞ്ഞു.

Exit mobile version