മുട്ടുകുത്തി ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്കയ്ക്ക് 200 റണ്‍സ് ജയം

- Advertisement -

മൂന്നാം ഏകദിനത്തിലും ബംഗ്ലാദേശിനെ മുട്ടുകുത്തിച്ച് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബാറ്റ്സ്മാന്മാരും ബൗളര്‍മാരും തിളങ്ങിയ മത്സരത്തില്‍ 200 റണ്‍സിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 369 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശ് 169 റണ്‍സിനു ഓള്‍ഔട്ട് ആയി. പരിക്കേറ്റ് റിട്ടേര്‍ഡ് ഹര്‍ട്ട് ആയി ഫാഫ് ഡു പ്ലെസിയാണ്(91) മത്സരത്തിലെ താരം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരുടെ മികവില്‍ മികച്ച സ്കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. 91 റണ്‍സ് നേടിയ നായകന്‍ ഡു പ്ലെസി പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നത് ടീമിനു ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ടി20 പരമ്പരയില്‍ നിന്ന് ഡു പ്ലെസി മത്സരിക്കാനിടയില്ല എന്നാണ് അറിയുന്നത്. ക്വിന്റണ്‍ ഡിക്കോക്ക്(73), ടെംബ ബാവുമ(48), എയ്ഡന്‍ മര്‍ക്രം(66) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയ മറ്റു താരങ്ങള്‍. നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 369 റണ്‍സാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ടാസ്കിന്‍ അഹമ്മദും മെഹ്ദി ഹസനും ബംഗ്ലാദേശിനായി 2 വീതം വിക്കറ്റ് നേടി.

രണ്ടാം ഓവറില്‍ തുടക്കിയ വിക്കറ്റ് നഷ്ടത്തില്‍ നിന്ന് കരകയറാനാകാതെ ആതിഥേയര്‍ 200 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. 63 റണ്‍സ് നേടിയ ഷാകിബ് അല്‍ ഹസന്‍ ആണ് ടോപ് സ്കോറര്‍. സബ്ബിര്‍ റഹ്മാന്‍ 39 റണ്‍സ് നേടി. ഡേന്‍ പാറ്റേര്‍സണ്‍ മൂന്നും ഇമ്രാന്‍ താഹിര്‍, എയ്ഡന്‍ മര്‍ക്രം എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. എയ്ഡന്‍ മര്‍ക്രം തന്റെ അരങ്ങേറ്റം 66 റണ്‍സും രണ്ട് വിക്കറ്റും സ്വന്തമാക്കി അവിസ്മരണീയമാക്കി. മറ്റൊരു അരങ്ങേറ്റക്കാരന്‍ മുള്‍ഡറും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement