Tristanstubbs1

ദക്ഷിണാഫ്രിക്കന്‍ ആധിപത്യം, 174 റൺസ് വിജയം

അയര്‍ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിൽ കരുത്ത് കാട്ടി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 343 റൺസ് നേടിയപ്പോള്‍ അയര്‍ലണ്ടിന് 169 റൺസ് മാത്രമേ നേടാനായുള്ളു. 174 റൺസ് വിജയത്തോടെ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. വെറും 30.3 ഓവറിലാണ് അയര്‍ലണ്ട് ഓള്‍ഔട്ട് ആയത്.

81 പന്തിൽ 112 റൺസ് നേടിയ ട്രിസ്റ്റന്‍ സ്റ്റബ്സിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് ദക്ഷിണാഫ്രിക്കയെ 343/4 എന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. റയാന്‍ റിക്കൽടൺ (40), കൈൽ വെറൈയന്‍ (67), വിയാന്‍ മുള്‍ഡര്‍ (43) എന്നിവര്‍ക്കൊപ്പം ടെംബ ബാവുമ (35), റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ (35) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി റൺസ് കണ്ടെത്തിയത്.

അവസാനം ക്രീസിലെത്തി പുറത്താകാതെ 29 റൺസ് നേടിയ ക്രെയിഗ് യംഗ് ആണ് അയര്‍ലണ്ടിന്റെ ടോപ് സ്കോറര്‍. ഹാരി ടെക്ടര്‍(20), മാര്‍ക്ക് അഡൈര്‍ (21), ഗ്രഹാം ഹ്യൂം (21), ഗവിന്‍ ഹോയി(23) എന്നിവരാണ് അയര്‍ലണ്ടിനായി 20ന് മേലെ റൺസ് കണ്ടെത്തിയ താരങ്ങള്‍. ദക്ഷിണാഫ്രിക്കയ്ക്കായി ലിസാഡ് വില്യംസ് മൂന്നും ബോൺ ഫോര്‍ച്യുന്‍ , ലുംഗി എന്‍ഗിഡി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

 

Exit mobile version