Southafrica

വെസ്റ്റിന്‍ഡീസ് 251 റൺസിന് പുറത്ത്

320 റൺസിന് ദക്ഷിണാഫ്രിക്കയെ പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിന്റെ ഇന്നിംഗ്സ് 251 റൺസിൽ അവസാനിച്ചു. മത്സരത്തിൽ 69 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ആതിഥേയര്‍ നേടിയത്. ജോഹാന്നസ്ബര്‍ഗ് ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ഇന്നിംഗ്സിൽ 4 റൺസ് നേടിയിട്ടുണ്ട്. മത്സരത്തിൽ ആകെ 73 റൺസിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയുടെ കൈവശമുള്ളത്.

പുറത്താകാതെ 81 റൺസ് നേടിയ ജേസൺ ഹോള്‍ഡര്‍ ആണ് വെസ്റ്റിന്‍ഡീസ് നിരയിൽ തിളങ്ങിയത്. കൈൽ മയേഴ്സ് 29 റൺസും ജോഷ്വ ഡാ സിൽവ 26 റൺസും നേടിയപ്പോള്‍ റോസ്ടൺ ചേസ് 28 റൺസ് നേടി പുറത്തായി.

ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍ഡ് കോയെറ്റ്സേ 3 വിക്കറ്റും സൈമൺ ഹാര്‍മ്മര്‍ 2 വിക്കറ്റും നേടി.

Exit mobile version