ദക്ഷിണാഫ്രിക്കയുടെ ലീഡ് 200 കടന്നു, രണ്ടാം ഇന്നിംഗ്സിൽ തക‍ർച്ച

ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് അത്ര ഫോം കണ്ടെത്തുവാന്‍ രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്‍ക്ക് കഴിഞ്ഞില്ലെങ്കിലും മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 211 റൺസിന്റെ ലീഡ് കൈവശപ്പെടുത്തിയിട്ടുണ്ട്.

രണ്ടാം ഇന്നിംഗ്സിൽ 5 വിക്കറ്റ് നഷ്ടമായ ടീമിന് 140 റൺസാണ് നേടാനായത്. 22 റൺസുമായി കൈൽ വെറൈനെയും 10 റൺസ് നേടി വിയാന്‍ മുള്‍ഡറുമാണ് ക്രീസിലുള്ളത്. 45 റൺസ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസന്‍ ആണ് ടീമിന്റെ ഇതുവരെയുള്ള ടോപ് സ്കോറര്‍.

ന്യൂസിലാണ്ടിനായി നീൽ വാഗ്നറും ടിം സൗത്തിയും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version