നോട്ടിംഗഹാമില്‍ പിടിമുറുക്കി ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച, ലീഡ് 205 റണ്‍സ്

15 വിക്കറ്റുകള്‍ വീണ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ടിനുമേല്‍ വ്യക്തമായ ആധിപത്യവുമായി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്ക നേടിയ 335 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ 205 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ 75/1 എന്ന നിലയിലാണ്. 205 റണ്‍സിന്റെ ആകെ ലീഡുള്ള സന്ദര്‍ശകര്‍ക്കായി ക്രീസില്‍ ഡീന്‍ എല്‍ഗാര്‍(38*), ഹാഷിം അംല(23*) എന്നിവരാണ്.

ആദ്യ ദിനത്തെ സ്കോറായ 309/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് 26 റണ്‍സ് നേടുന്നതിനിടയില്‍ ഓള്‍ഔട്ട് ആയി. റണ്ണൊന്നുമെടുക്കുന്നതിനു മുമ്പ് തന്നെ വെറോണ്‍ ഫിലാന്‍ഡറെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ഏറെ വൈകാതെ ജെയിംസ് ആന്‍ഡേഴ്സണ്‍ ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടുകയായിരുന്നു. രണ്ടാം ദിവസത്തെ 4 ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളാണ് ആന്‍ഡേഴ്സണ്‍ വീഴ്ത്തിയത്. ഇന്നിംഗ്സിലെ വിക്കറ്റ് നേട്ടം അഞ്ചായും ഉയര്‍ത്തി. ക്രിസ് മോറിസ് 36 റണ്‍സ് നേടി.

 

ഇംഗ്ലണ്ടിന്റെ തുടക്കവും മോശമായിരുന്നു. സ്കോര്‍ മൂന്നില്‍ നില്‍ക്കെ ഓപ്പണര്‍മാര്‍ രണ്ട് പേരും പവലിയനിലേക്ക് മടങ്ങി. ഗാരി ബല്ലാന്‍സ്(27), ജോ റൂട്ട് (78), ജോണി ബാരിസ്റ്റോ(45) എന്നിവരുടെ ചെറുത്ത് നില്പിനും അധികം ആയുസ്സുണ്ടായിരുന്നില്ല. കേശവ് മഹാരാജും, ക്രിസ് മോറിസ്സും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പേസര്‍മാരായ മോണേ മോര്‍ക്കല്‍, വെറോണ്‍ ഫിലാന്‍ഡര്‍ എന്നിവര്‍ ശേഷിച്ച വിക്കറ്റുകള്‍ തുല്യമായി പങ്കുവെച്ചു.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആദ്യ ജയത്തിനായി പോരാടി ശ്രീലങ്കയും പാക്കിസ്ഥാനും, ജയം ശ്രീലങ്കയ്ക്ക്
Next articleഇന്ത്യയെ നേരിടാന്‍ തയ്യാറായി ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് 59 റണ്‍സിനു