ഡീന്‍ എല്‍ഗാറിനു ഇരട്ട ശതകം നഷ്ടം, ബംഗ്ലാദേശിനു ബാറ്റിംഗ് തകര്‍ച്ച

ഡീന്‍ എല്‍ഗാറിനു തന്റെ ഇരട്ട ശതകം നഷ്ടമായെങ്കിലും ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ശക്തമായ നിലയില്‍. ഹാഷിം അംല തന്റെ ശതകം തികച്ച മത്സരത്തില്‍ 496/3 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക തങ്ങളുടെ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 127/3 എന്ന നിലയിലാണ്. 369 റണ്‍സ് പിന്നിലാണ് ബംഗ്ലാദേശ് രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍.

298/1 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ രണ്ടാം വിക്കറ്റ് വീണത് സ്കോര്‍ 411 എത്തിയപ്പോളാണ്. 137 റണ്‍സ് നേടിയ ഹാഷിം അംലയാണ് 215 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ പുറത്തായത്. ഡീന്‍ എല്‍ഗാര്‍ 199 റണ്‍സ് നേടി പുറത്തായ ശേഷം ടെംബ ബാവുമ(31*) ഫാഫ് ഡു പ്ലെസി(26*) കൂട്ടുകെട്ട് ടീമിന്റെ സ്കോര്‍ 496ല്‍ എത്തിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഇന്നിംഗ്സ് അവസാനിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ലിറ്റണ്‍ ദാസ്(25), ഇമ്രുല്‍ കൈസ്(7), മുഷ്ഫികുര്‍ റഹിം(44) എന്നിവരാണ് ബംഗ്ലാദേശിന്റെ പുറത്തായ ബാറ്റ്സ്മാന്മാര്‍. തമീം ഇക്ബാല്‍(22*), മോമിനുല്‍ ഹക്ക്(28*) എന്നിവരാണ് ക്രീസില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്നു മുതൽ മുഹമ്മദ് റാഫി ചെന്നൈയിൻ ക്യാമ്പിൽ
Next articleസ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇന്ന് തീപാറും പോരാട്ടം