
പോച്ചെഫെസ്റ്റ്റൂം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക്. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 298 റണ്‍സ് നേടി. എയ്ഡന്‍ മര്‍ക്ക്രം തന്റെ അരങ്ങേറ്റ ശതകത്തിനു 3 റണ്‍സ് അകലെ റണ്‍ഔട്ട് ആവുകയായിരുന്നു. ഹാഷിം അംല(68*), ഡീന്‍ എല്‍ഗാര്‍(128*) എന്നിവരാണ് ക്രീസില്‍. ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കാര്‍ക്കും തന്നെ ആദ്യ ദിവസം വിക്കറ്റ് നേടുവാന്‍ സാധിച്ചില്ല.
ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ അരങ്ങേറ്റക്കാരന്‍ എയ്ഡന്‍ മര്‍ക്രവും ഡീന്‍ എല്‍ഗാറും ചേര്‍ന്ന് 196 റണ്‍സ് നേടുകയായിരുന്നു. കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയെ നിര്‍ഭാഗ്യകരമായ റണ്‍ഔട്ട് രൂപത്തിലാണ് ആദ്യ തിരിച്ചടി പിടികൂടിയത്.
രണ്ടാം വിക്കറ്റില്‍ അപരാജിത 102 റണ്‍സ് കൂട്ടുകെട്ടുമായി ഹാഷിം അംല-ഡീന്‍ എല്‍ഗാര്‍ ക്രീസില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial