മൂന്നാം ഏകദിനം ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു

- Advertisement -

ഈസ്റ്റ് ലണ്ടനില്‍ അല്പസമയത്തിനുള്ളില്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ദക്ഷിണാഫ്രിക്ക ആധികാരിക ജയം സ്വന്തമാക്കിയിരുന്നു. ഇന്നത്തെ മത്സരത്തില്‍ ഹാഷിം അംലയ്ക്ക് വിശ്രമം അനുവദിച്ചതിനാല്‍ ടെംബ ബാവുമയാണ് ഓപ്പണറുടെ റോളില്‍ ഇറങ്ങുക. വില്ലേം മുള്‍ഡര്‍, എയ്‍ഡന്‍ മര്‍ക്രം എന്നിവര്‍ തങ്ങളുടെ ആദ്യ മത്സരത്തിനും ദക്ഷിണാഫ്രിക്ക അവസരം നല്‍കിയിട്ടുണ്ട്.

ബംഗ്ലാദേശ്: ഇമ്രുല്‍ കൈസ്, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ്, മുഷ്ഫികുര്‍ റഹീം, ഷാകിബ് അല്‍ ഹസന്‍, മഹമ്മദുള്ള, സബ്ബിര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍, മഷ്റഫേ മൊര്‍തസ, ടാസ്കിന്‍ അഹമ്മദ്, റൂബല്‍ ഹൊസൈന്‍

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡിക്കോക്ക്, ടെംബ ബാവുമ, ഫാഫ് ഡു പ്ലെസി, എയ്ഡന്‍ മാര്‍ക്രം, എബി ഡിവില്ലിയേഴ്സ്, ഫര്‍ഹാന്‍ ബെഹര്‍ദ്ദീന്‍, വില്ലേം മുള്‍ഡര്‍, ആന്‍ഡിലേ ഫെഹ്‍ലുക്വായോ, കാഗിസോ റബാഡ, ഡേന്‍ പാറ്റേര്‍സണ്‍, ഇമ്രാന്‍ താഹിര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement