Site icon Fanport

“ദക്ഷിണാഫ്രിക്കൻ ടീമിൽ ഒരുപാട് മാറ്റങ്ങൾ അനിവാര്യം” – ബൗച്ചർ

ദക്ഷിണാഫ്രിക്കൻ ടീം അടിമുടി മാറേണ്ടതുണ്ട് എന്ന് ദേശീയ ടീം പരിശീലകനായ മാർക്ക് ബൗച്ചർ. ടെസ്റ്റ് ടീമിലാണ് വലിയ മാറ്റങ്ങൾ ആവശ്യമാണ് എന്ന് ബൗച്ചർ പറയുന്നത്. ഇംഗ്ലണ്ടിനെതിരെയും ഓസ്ട്രേലിയക്ക് എതിരെയുമുള്ള പരമ്പരകൾ എടുത്തു നോക്കിയാൽ നിരാശ മാത്രമെ കാണാൻ ഉള്ളൂ എന്ന് ബൗച്ചർ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ കണ്ടത് ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണ് എന്നും ബൗച്ചർ പറഞ്ഞു.

പുതിയ പരിശീലക ടീം അവസാന രണ്ടു പരമ്പരകളിൽ പല പ്രതിസന്ധികൾക്കും ഉത്തരം തേടുകയായിരുന്നു. പക്ഷെ ടീമിലെ പല കാര്യങ്ങളും മോശമാണെന്ന് ബോധ്യമായെന്ന് ബൗച്ചർ പറഞ്ഞു. ഏകദിനത്തിലും ട്വി20യിലും പ്രതീക്ഷകൾ നൽകുന്ന കാര്യങ്ങൾ കാണാൻ കഴിയും എങ്കിലും ടെസ്റ്റിൽ കാര്യങ്ങൾ അത്ര ശുഭമല്ല. അതുകൊണ്ട് തന്നെ വലിയ മാറ്റങ്ങൾ ടെസ്റ്റിൽ വരുത്തേണ്ടതുണ്ട് എന്നും കോച്ച് പറഞ്ഞു.

Exit mobile version