ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് ജയം, റബാഡ കളിയിലെ താരം

- Advertisement -

101 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് പോര്‍ട്ട് എലിസബത്ത് ടെസ്റ്റില്‍ 6 വിക്കറ്റ് ജയം. എയ്ഡന്‍ മാര്‍ക്രം(21), ഹാഷിം അംല(27), എബി ഡി വില്ലിയേഴ്സ്(28) എന്നിവര്‍ക്കൊപ്പം 15 റണ്‍സുമായി പുറത്താകാതെ നിന്ന ത്യൂണിസ് ഡി ബ്രൂയിന്‍ എന്നിവരാണ് വിജയം ഉറപ്പാക്കിയത്. നഥാന്‍ ലയണ്‍ രണ്ട് വിക്കറ്റും പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കാഗിസോ റബാഡ ഇരു ഇന്നിംഗ്സുകളിലായുള്ള തന്റെ 11 വിക്കറ്റ് പ്രകടനത്തിനു മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കി. ജയത്തോടെ പരമ്പരയില്‍ ഓസ്ട്രേലിയയ്ക്ക് ഒപ്പം എത്തുവാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. രണ്ടാം ഇന്നിംഗ്സില്‍ നൂറ് റണ്‍സ് ലീഡോടെ ഓസ്ട്രേലിയ 239 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഉസ്മാന്‍ ഖ്വാജ 75 റണ്‍സും മിച്ചല്‍ മാര്‍ഷ് 45 റണ്‍സും നേടി.

ഒന്നാം ഇന്നിംഗ്സില്‍ എബി ഡി വില്ലിയേഴ്സ് നേടിയ 126 റണ്‍സാണ് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement