നഷ്ടപ്പെട്ടത് ആറ് വിക്കറ്റ്, 309 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക

നോട്ടിംഗ്ഹം ടെസ്റ്റില്‍ ആദ്യ ദിനം ഇരു ടീമുകളും സമാസമം. ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സ്. ഹാഷിം അംല, ക്വിന്റണ്‍ ഡിക്കോക്ക് കൂട്ടുകെട്ട് ശക്തമായ നിലയിലേക്ക് നയിക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക പൊടുന്നനെ തകര്‍ന്നുവെങ്കിലും വെറോണ്‍ ഫിലാന്‍ഡര്‍-ക്രിസ് മോറിസ് കൂട്ടുകെട്ട് ഏഴാം വിക്കറ്റില്‍ നേടിയ 74 റണ്‍സ് കൂട്ടുകെട്ട് ടീം സ്കോര്‍ 300 കടത്തുകയായിരുന്നു.

നേരത്തെ 66/2 എന്ന സ്കോറില്‍ ഓപ്പണര്‍മാരെ നഷ്ടമായ ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ നേടിയ 113 റണ്‍സാണ്. ക്വിന്റണ്‍ ഡിക്കോക്ക് 68 റണ്‍സ് നേടിയപ്പോള്‍ അംല 78 റണ്‍സ് സ്വന്തമാക്കി. ഇരുവരെയും പുറത്താക്കിയ സ്റ്റുവര്‍ട് ബ്രോഡ് ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലിലാക്കി. 179/2 എന്ന നിലയില്‍ നിന്ന് 235/6 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ക്രീസില്‍ 54 റണ്‍സുമായി വെറോണ്‍ ഫിലാന്‍ഡറും 23 റണ്‍സുമായി ക്രിസ് മോറിസുമാണ്.

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട് ബ്രോഡ് 3 വിക്കറ്റും ബെന്‍ സ്റ്റോക്സ് രണ്ടും ജെയിംസ് ആന്‍ഡേഴ്സണ്‍ ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅത്ലറ്റിക്കോ കൊൽക്കത്തയിലും മാഞ്ചസ്റ്റർ മയം, ടെഡി ഷെറിങ്ഹാം കോച്ച്
Next articleബനൂച്ചി യുവന്റസിൽ നിന്നും എസി മിലാനിലേക്ക്