മില്ലര്‍ വെടിക്കെട്ടിനു ശേഷം ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്ക

ഡേവിഡ് മില്ലര്‍ നേടിയ വേഗതയേറിയ ടി20 അന്താരാഷ്ട്ര ശതകത്തിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക നേടിയ 224 റണ്‍സ് പിന്തുടരാനിറങ്ങിയ ബംഗ്ലാദേശിനു രണ്ടാം ടി20 മത്സരത്തില്‍ 83 റണ്‍സിന്റെ പരാജയം. 18.3 ഓവറില്‍ 141 റണ്‍സിനു സന്ദര്‍ശകര്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. സൗമ്യ സര്‍ക്കാര്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയത്. ജയത്തോടെ പരമ്പര 2-0നു ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.

സൗമ്യ സര്‍ക്കാര്‍(44), മഹമ്മദുള്ള(24), മുഹമ്മദ് സൈഫുദ്ദീന്‍(23) എന്നിവര്‍ മാത്രമാണ് കൂറ്റന്‍ സ്കോറിനെതിരെ പൊരുതുവാനുള്ള ശ്രമം നടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി നായകന്‍ ജീന്‍-പോള്‍ ഡുമിനി, ആരോണ്‍ ഫാംഗിസോ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, റോബര്‍ട് ഫ്രൈലിങ്ക്, ഡ്വെയിന്‍ പ്രിട്ടോറിയസ്, ആന്‍ഡിലെ ഫെഹ്ലുക്വായോ എന്നിവരും വിക്കറ്റ് പട്ടികയില്‍ പേര് രേഖപ്പെടുത്തി.

അന്താരാഷ്ട്ര ടി20യിലെ വേഗതയേറിയ ശതകവുമായി ഡേവിഡ് മില്ലര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article11 മത്സരം 32 ഗോളുകൾ 31 പോയന്റ്, നാപോളി തന്നെ ഇറ്റലിയിൽ ഒന്നാമത്
Next articleതോല്‍വിയിലും താരങ്ങളായി ശ്രീലങ്കന്‍ താരങ്ങള്‍