Site icon Fanport

അടിയ്ക്ക് തിരിച്ചടി, 259 റൺസ് ചേസ് ചെയ്ത് രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം

258 റൺസ് നേടി വെല്ലുവിളി ഉയര്‍ത്തിയ വെസ്റ്റിന്‍ഡീസിനെതിരെ അതേ രീതിയിൽ തിരിച്ചടിച്ച് വിജയം കൊയ്ത് ദക്ഷിണാഫ്രിക്ക. പവര്‍പ്ലേയ്ക്കുള്ളിൽ നൂറ് റൺസ് തികച്ച ദക്ഷിണാഫ്രിക്കയ്ക്കായി ക്വിന്റൺ ഡി കോക്കും റീസ ഹെന്‍ഡ്രിക്സും ചേര്‍ന്ന് മിന്നും തുടക്കമാണ് ആദ്യ ഓവറുകളിൽ നൽകിയത്. 10.5 ഓവറിൽ 152 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

44 പന്തിൽ 100 റൺസ് നേടിയ ക്വിന്റൺ ഡി കോക്ക് ആണ് ആദ്യം പുറത്തായത്. റൈലി റൂസ്സോയും(16), ഡേവിഡ് മില്ലറും(10) പുറത്തായെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കായി റീസ ഹെന്‍ഡ്രിക്സ് തന്റെ മികവ് തുടര്‍ന്നു. 28 പന്തിൽ 68 റൺസ് നേടിയ റീസ ഹെന്‍ഡ്രിക്സ് പുറത്തായ ശേഷം എയ്ഡന്‍ മാര്‍ക്രവും ഹെയിന്‍റിച്ച് ക്ലാസ്സനും ബാറ്റിംഗ് മികവ് തുടര്‍ന്ന് വിജയത്തിലേക്ക് ടീമിനെ നയിച്ചു.

18.5 ഓവറിൽ ദക്ഷിണാഫ്രിക്ക വിജയം കുറിച്ചപ്പോള്‍ മാര്‍ക്രം 38 റൺസും ക്ലാസ്സന്‍ 16 റൺസും നേടി പുറത്താകാതെ നിന്നു. 6 വിക്കറ്റ് വിജയം ആണ് ദക്ഷിണാഫ്രിക്ക നേടിയത്.

Exit mobile version