ഡു പ്ലെസിസിന് ലോർഡ്‌സ് ടെസ്റ്റ് നഷ്ടമാവും

- Advertisement -

ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ നേരിടാനിരിക്കുന്ന സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ടീമിന് ആദ്യ തിരിച്ചടി. ആറാം തിയതി തുടങ്ങുന്ന ഒന്നാം ടെസ്റ്റിൽ ടീം ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് കളിക്കില്ല. തന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തിന്റെ ഭാഗമായി ഡു പ്ലെസിസ് നാട്ടിലേക്ക് തിരിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച തുടങ്ങുന്ന ടെസ്റ്റിന്റെ മുന്നോടിയായി ഡു പ്ലെസിസിനു ടീമിന്റെ കൂടെ ചേരാൻ സാധിക്കാത്തതിനാൽ ഡീൻ എൽഗർ ആയിരിക്കും സൗത്ത് ആഫ്രിക്കൻ ടീമിനെ ഒന്നാം ടെസ്റ്റിൽ നയിക്കുക. നാല് മത്സരങ്ങളുടെ പരമ്പരയിലെ, രണ്ടാം ടെസ്റ്റ് തുടങ്ങുന്നത് ഈ മാസം 14നു ട്രെൻഡ് ബ്രിഡ്ജിൽ ആണ്. അതിനു മുന്നോടിയായി ടീമിന്റെ കൂടെ ചേരാനാവുമെന്ന പ്രതീക്ഷയിലാണ് ഡു പ്ലെസിസ്.

ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക ടെസ്റ്റ് സീരീസ് ഷെഡ്യൂൾ:

ആദ്യ ടെസ്റ്റ്: 6-10 ജൂലായ്, ലോർഡ്സ്
രണ്ടാം ടെസ്റ്റ്: 14-18 ജൂലൈ, ട്രെന്റ് ബ്രിഡ്ജ്
മൂന്നാം ടെസ്റ്റ്: 27-31 ജൂലൈ, ഓവൽ
നാലാം ടെസ്റ്റ്: 4-8 ഓഗസ്റ്റ്, ഓൾഡ് ട്രാഫോർഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement