primus mobile
primus mobile

ചതുര്‍ ദിന ടെസ്റ്റിനു രണ്ടാം ദിവസം സമാപനം

പോര്‍ട്ട് എലിസബത്തിലെ ചതുര്‍ദിന ടെസ്റ്റിനു രണ്ടാം ദിവസം സമാപനം. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 309/9 എന്നതിനെ പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‍വേ ആദ്യ ഇന്നിംഗ്സില്‍ 68 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു. ഫോളോ ഓണ്‍ ചെയ്യാനിറങ്ങിയ രണ്ടാം ഇന്നിംഗ്സിലും റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍  സിംബാബ്‍വേ 121 റണ്‍സിനു ഓള്‍ഔട്ട് ആയി. ഒരിന്നിംഗ്സിനും 120 റണ്‍സിനുമാണ് ആദ്യ ചതുര്‍ദിന ടെസ്റ്റ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.

രണ്ടാം ഇന്നിംഗ്സില്‍ കേശവ് മഹാരാജും ആന്‍ഡിലേ ഫെഹ്ലുക്വായോയുമാണ് തിളങ്ങിയത്. മഹാരാജ് അഞ്ചും ഫെഹ്ലുക്വായോ മൂന്നും വിക്കറ്റ് വീഴ്ത്തി. കാഗിസോ റബാഡ, വെറോണ്‍ ഫിലാന്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 23 റണ്‍സ നേടിയ ക്രെയിഗ് ഇര്‍വിന്‍ ആണ് രണ്ടാം ഇന്നിംഗ്സില്‍ സിംബാബ്‍വേയുടെ ടോപ് സ്കോറര്‍.

ആദ്യ ദിവസം 30/4 എന്ന നിലയില്‍ അവസാനിപ്പിച്ച സിംബാബ്‍വേ രണ്ടാം ദിവസം 38 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 23 റണ്‍സ് നേടിയ കൈല്‍ ജാര്‍വിസ് ആണ് സിംബാബ്‍വേ നിരയിലെ ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കായി മോണേ മോര്‍ക്കല്‍ അഞ്ചും, കാഗിസോ റബാഡ, ആന്‍ഡിലെ ഫെഹ്ലുക്വായോ എന്നിവര്‍ രണ്ടും വെറോണ്‍ ഫിലാന്‍ഡര്‍ ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial