ഇന്ത്യയുടെ പാതയില്‍ ദക്ഷിണാഫ്രിക്കയും, രക്ഷയ്ക്കെത്തി ആറാം വിക്കറ്റ് കൂട്ടുകെട്ട്

ഇന്ത്യ എ-യെ 152 റണ്‍സിനു ചുരുക്കി അനായാസ വിജയം പ്രതീക്ഷിച്ചെത്തിയ ദക്ഷിണാഫ്രിക്ക എ ടീമിനും ബാറ്റിംഗ് തകര്‍ച്ച. 71/5 എന്ന നിലയിലേക്ക് തകര്‍ന്ന ആതിഥേയരെ ആറാം വിക്കറ്റില്‍ ഒത്തുകൂടിയ ഡ്വെയന്‍ പ്രിട്ടോറിയസ് – ഫര്‍ഹാന്‍ ബെഹര്‍ദ്ദീന്‍ കൂട്ടുകെട്ടാണ് രക്ഷപ്പെടുത്തിയത്. കൂട്ടുകെട്ട് തകര്‍ത്ത് ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പുറത്താകാതെ നിന്ന ഫര്‍ഹാന്‍ ദക്ഷിണാഫ്രിക്കയെ 37.4 ഓവറില്‍ 2 വിക്കറ്റ്വ വിജയത്തിലേക്ക് നയിച്ചു.

38 റണ്‍സ് എടുത്ത പ്രിട്ടോറിയസിനെ പുറത്താക്കി ചഹാല്‍ വീണ്ടും ഇന്ത്യന്‍ പ്രതീക്ഷകളെ ഉണര്‍ത്തി. 62 റണ്‍സ് കൂട്ടുകെട്ടിനു വിരാമമിട്ട ശേഷം ഇന്ത്യ കൂടുതല്‍ സമ്മര്‍ദ്ദം ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ ചെലുത്തുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇരു സൈഡില്‍ നിന്നും സ്പിന്നര്‍മാര്‍ ആക്രമണം തുടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ റണ്ണൊഴുക്ക് നിന്നു. ഇതിനിടയ്ക്ക് ജെജെ സ്മട്സ് ഹിറ്റ് വിക്കറ്റായത് മത്സരം കൂടുതല്‍ രസകരമാക്കി.

വിജയത്തിനു 8 റണ്‍സ് അകലെ ബ്യൂറന്‍ ഹെന്‍ഡ്രികസിനെ ക്ലീന്‍ ബൗള്‍ഡാക്കി ചഹാല്‍ മത്സരം വീണ്ടും ആവേശകരമാക്കി. ബെഹര്‍ദ്ദീന്‍ പുറത്താകാതെ നേടിയ 37 റണ്‍സിന്റെ പിന്‍ബലത്തില്‍ മത്സരം 74 പന്തുകള്‍ ശേഷിക്കേ ദക്ഷിണാഫ്രിക്ക എ ടീം വിജയിക്കുകയായിരുന്നു. 3 റണ്‍സുമായി ആരോണ്‍ ഫാംഗിസോ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

ഇന്ത്യയ്ക്കായി യൂസുവേന്ദ്ര ചഹാല്‍ 3 വിക്കറ്റും അക്സര്‍ പട്ടേല്‍ രണ്ടും, ശര്‍ദ്ധുല്‍ താക്കൂര്‍, ബേസില്‍ തമ്പി, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനഷ്ടം മൂന്ന് വിക്കറ്റ്, അടിച്ചു കൂട്ടിയത് 399 റണ്‍സ്
Next articleകബഡി കളമൊരുങ്ങുന്നു, 4 പുത്തന്‍ ടീമുകളുമായി പ്രൊകബഡി ലീഗ് അഞ്ചാം സീസണ്‍