Picsart 23 03 08 22 50 07 337

ആദ്യ ദിവസം ദക്ഷിണാഫ്രിക്കക്ക് 7 വിക്കറ്റ് നഷ്ടമായി

ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് നല്ല തുടക്കം ലഭിച്ചു എങ്കിലും ആദ്യ ദിവസം അവർക്ക് 7 വിക്കറ്റുകളോളം നഷ്ടമായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയ ടീം ഒന്നാം ദിനം കളി നിർത്തുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് എന്ന നിലയിലാണ്. 139 പന്തിൽ 17 ബൗണ്ടറികളടക്കം 96 റൺസ് നേടിയ മാർക്രം ആണ് ആദ്യ ദിവസം ടോപ് സ്കോറർ ആയത്.

ടോണി ഡി സോർസി 85 റൺസ് സംഭാവന ചെയ്‌തപ്പോൾ ഇടംകൈയ്യൻ ഓപ്പണർ ഡീൻ എൽഗർ 42 റൺസുമായി മികച്ച തുടക്കം നൽകി. 75 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വെസ്റ്റ് ഇൻഡീസിന്റെ ഗുഡകേഷ് മോട്ടിയാണ് ബൗളർമാരിൽ തിളങ്ങിയത്‌. 192-1 എന്ന നിലയിൽ നിന്ന് 7ന് 311 എന്നായതി ദക്ഷിണാഫ്രിക്ക സന്തോഷവാന്മാർ ആയിരിക്കില്ല.

Exit mobile version