റയാന്‍ ടെന്‍ ഡുഷാറ്റേയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്

- Advertisement -

എസെക്സ് നായകന്‍ റയാന്‍ ടെന്‍ ഡുഷാറ്റേയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്. ലങ്കാഷയറിനെതിരെയുള്ള മത്സരത്തിലെ പെരുമാറ്റ ചട്ട ലംഘനത്തെത്തുടര്‍ന്നാണ് ഈ നടപടി. ഇതോടെ എസെക്സിന്റെ അടുത്ത രണ്ട് മത്സരങ്ങളില്‍ താരത്ത്ിനു കളിക്കാനാകില്ല. റോയല്‍ ലണ്ടന്‍ വണ്‍-ഡേ കപ്പില്‍ യോര്‍ക്ക്ഷയറിനെതിരെ ജൂണ്‍ 14നുള്ള മത്സരവും സെമിയില്‍ കടന്നാല്‍ ജൂണ്‍ 18നുള്ള മത്സരവും താരത്തിനു നഷ്ടമാകും.

അതേ സമയം സെമിയിലേക്ക് എസെക്സ് യോഗ്യത നേടുന്നില്ലെങ്കില്‍ അടുത്ത ബുധനാഴ്ചത്തെ(ജൂണ്‍ 20) നോട്ടിംഗംഷയറുമായുള്ള കൗണ്ടി മത്സരം റയാനു നഷ്ടമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement