റസ്സല്‍ വിന്‍ഡീസ് ടീമില്‍, റെസ്റ്റ് ഓഫ് വേള്‍ഡുമായുള്ള മത്സരത്തിന്റെ ടീമിനെ പ്രഖ്യാപിച്ചു

റെസ്റ്റ് ഓഫ് ദി വേള്‍ഡ് ടീമുമായി വിന്‍ഡീസ് ടീമിന്റെ ചാരിറ്റ് മത്സരത്തിനുള്ള ടീം പ്രഖ്യാപിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം ആന്‍ഡ്രേ റസ്സല്‍ വിന്‍ഡീസ് ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്നതാണ് പ്രത്യേകത. ഒരു വര്‍ഷത്തിലധികമായി താരം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഡോപിംഗ് വൈലേഷന്‍ വിലക്കിനു ശേഷം ഇതാദ്യമായാണ് റസ്സല്‍ വിന്‍ഡീസ് ടീമിലെത്തുന്നത്. ഇതിനു മുമ്പ് 2016 ഓഗസ്റ്റില്‍ ഇന്ത്യയ്ക്കെതിരെയാണ് റസ്സല്‍ അവസാനമായി കളിച്ചത്.

ക്രിസ് ഗെയില്‍, സ്ഥിരം ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ് എന്നിവര്‍ പാക്കിസ്ഥാന്‍ പരമ്പരയില്‍ നിന്ന് ഒഴിഞ്ഞു നിന്നുവെങ്കിലും തിരികെ ടീമില്‍ എത്തിയിട്ടുണ്ട്.

സ്ക്വാഡ്: കാര്‍ലോസ് ബ്രാത്‍വൈറ്റ്, റയാദ് എമ്രിറ്റ്, ആന്‍ഡ്രേ ഫ്ലെച്ചര്‍, ക്രിസ് ഗെയില്‍, എവിന്‍ ലൂയിസ്, ആഷ്ലി നഴ്സ്, കീമോ പോള്‍, റോവ്‍മന്‍ പവല്‍, ദിനേശ് രാംദിന്‍, ആന്‍ഡ്രേ റസ്സല്‍, സാമുവല്‍ ബദ്രി, മര്‍ലന്‍ സാമുവല്‍സ്, കെസ്രിക് വില്യംസ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവംശീയാധിക്ഷേപം, റഷ്യക്കെതിരെ വീണ്ടും ഫിഫയുടെ നടപടി
Next article10 പേരുമായി കളിച്ചിട്ടും ബഗാനെ നാണംകെടുത്തി ബെംഗളൂരു ഫൈനലിൽ