Picsart 24 02 13 15 44 49 064

റസലിന്റെ വെടിക്കെട്ട്, വെസ്റ്റിൻഡീസിന് മികച്ച സ്കോർ

ആൻഡ്രെസ്സിലിന്റെ വെടിക്കെട്ട് ഓസ്ട്രേലിയക്കെതിരെ വെസ്റ്റിൻഡീസിന് മികച്ച സ്കോർ. ഇന്ന് നടക്കുന്ന മൂന്നാം ടി20 മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എടുത്തു. ആൻഡ്രെ റസലിന്റെയും റുതർഫോർഡിന്റെയും മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിന് മികച്ച സ്കോർ നൽകിയത്.

ഒരു ഘട്ടത്തിൽ 79 റൺസിന് അഞ്ചു വിക്കറ്റ് എന്ന നിലയിൽ നിൽക്കുകയായിരുന്നു അവിടെ നിന്നാണ് ഇരുവരും കൂടി ഒരു മികച്ച കൂട്ടുകെട്ട് ഉയർത്തിയത്. റസൽ 29 പന്തിൽ നിന്ന് 71 റൺസ് അടിച്ചു. 7 സിക്സും 4 ഫോറും താരത്തിന്റെ ബാറ്റിൽ നിന്ന് പറന്നു. റൂത്ഫോർഡ് 40 പന്തിൽ നിന്ന് 66 റൺസും എടുത്തു. 5 സിസ്കുൻ 5 ഫോറും അദ്ദേഹം അടിച്ചു

Exit mobile version