ആന്‍ഡ്രേ റസ്സലിനു ഒരു വര്‍ഷത്തെ വിലക്ക്

ആന്‍ഡ്രേ റസ്സലിനു ഒരു വര്‍ഷത്തെ വിലക്ക് പ്രഖ്യാപിച്ചു ആന്റി-ഡോപിംഗ് ട്രൈബ്യൂണല്‍ വിധി. 2015 ജനുവരി മുതല്‍ ജൂലായ് വരെയുള്ള കാലയളവില്‍ തന്റെ സാംപിളുകള്‍ നല്‍കുന്നതിനു മൂന്ന് തവണ വീഴ്ച വരുത്തിയതിനാലാണ് റസ്സലിനെതിരായ വിധി വന്നിരിക്കുന്നത്. വാഡ നിയമപ്രകാരം ഒരു വര്‍ഷത്തിനിടെ ഒരു കായികതാരം മൂന്ന് തവണ ടെസ്റ്റിനു പോകാതിരുന്നാല്‍, അത് ഡോപ് ടെസ്റ്റില്‍ പരാജയപ്പെടുന്നതിനു തുല്യമാണ്.

വിധിയ്ക്കെതിരെ അപ്പീല്‍ പോകുമെന്നാണ് റസ്സലിന്റെ അഭിഭാഷകന്‍ പാട്രിക് ഫോസ്റ്റര്‍ അറിയിച്ചത്. നേരത്തെ വിലക്ക് രണ്ട് വര്‍ഷം വരെ ആയേക്കാമെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. വിലക്ക് ഒരു വര്‍ഷം മാത്രമായതില്‍ ആശ്വാസം പ്രകടിപ്പിച്ച ഫോസ്റ്റര്‍, റസ്സലുമായി കൂടിയാലോചിച്ച് തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കുകയായിരുന്നു.