കോച്ചാവാന്‍ മോഹം പ്രകടിപ്പിച്ച് റസ്സല്‍ ഡോമിംഗോ

- Advertisement -

കാലാവധി അവസാനിക്കുന്ന ദക്ഷിണാഫ്രിക്കന്‍ കോച്ച് റസ്സല്‍ ഡോമിംഗോയ്ക്ക് വീണ്ടും കോച്ചാവാന്‍ മോഹം. ഇംഗ്ലണ്ട് പരമ്പരയ്ക്കൊടുവില്‍ കരാര്‍ അവസാനിക്കുന്ന ഡോമിംഗോ പുതിയ കോച്ചിനായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കായി വീണ്ടും അപേക്ഷിച്ചിട്ടുണ്ട്. 2019 ലോകകപ്പ് വരെയാവും ദക്ഷിണാഫ്രിക്കയുടെ പുതിയ കോച്ചിന്റെ കാലാവധി.

എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനു ഡോമിംഗോയുടെ സേവനങ്ങള്‍ തുടരുവാന്‍ താല്പര്യമില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. റിച്ചാര്‍ഡ് പൈബസ്, ജെഫ് ടോയാന എന്നിവരാണ് കോച്ചാവാന്‍ സാധ്യത കല്പിക്കുന്ന പ്രധാനികള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement