primus mobile
primus mobile

റസ്സല്‍ ആര്‍ണോള്‍ഡ്, ലങ്കന്‍ പ്രീമിയര്‍ ലീഗ് ഡയറക്ടര്‍

മുന്‍ താരം റസ്സല്‍ ആര്‍ണോള്‍ഡിനെ ലങ്കന്‍ പ്രീമിയര്‍ ലീഗ് ഡയറക്ടറായി നിയമിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഈ വര്‍ഷം ഓഗസ്റ്റിലാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ടൂര്‍ണ്ണമെന്റിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടന്ന് വരികയാണ്. ഇതിനു മുമ്പ് 2012ല്‍ അവസാനിപ്പിക്കേണ്ടി വന്ന ടൂര്‍ണ്ണമെന്റ് പുനരാരംഭിച്ച് വിജയകരമാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് റസ്സലിന്റെ മുന്നിലുള്ളത്.

ഓഗസ്റ്റ് പകുതി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് ആഴ്ചക്കാലമാണ് ലങ്കന്‍ ബോര്‍ഡ് ടൂര്‍ണ്ണമെന്റിനായി അനുവദിച്ച് നല്‍കിയിട്ടുള്ളത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഈ സമയക്രമത്തിലാവും ടൂര്‍ണ്ണമെന്റ് പുരോഗമിക്കുക എന്നതാണ് പ്രാരംഭിക ചര്‍ച്ചയില്‍ ലങ്കന്‍ ബോര്‍ഡ് എടുത്ത തീരുമാനം.

തന്നെ ഡയറക്ടറായി ചുമതലപ്പെടുത്തിയ ബോര്‍ഡിന്റെ തീരുമാനത്തില്‍ ആഹ്ലാദം പങ്കുവെച്ച റസ്സല്‍ ആര്‍ണോള്‍ഡ് ടി20 ടൂര്‍ണ്ണമെന്റ് ശ്രീലങ്കന്‍ ക്രിക്കറ്റിനെ സഹായിക്കുമെന്ന് റസ്സല്‍ അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial