റൂബല്‍ ഹൊസൈനു ഡീമെറിറ്റ് പോയിന്റ്

- Advertisement -

അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയതിനു ബംഗ്ലാദേശ് താരം റൂബല്‍ ഹൊസൈനെ കുറ്റക്കാരനായി കണ്ടെത്തി. മത്സരത്തിന്റെ 11ാം ഓവറില്‍ സമിയുള്ള ഷെന്‍വാരിയ്ക്കെതിരെയുള്ള റൂബലിന്റെ ലെഗ് ബിഫോര്‍ വിക്കറ്റിനായുള്ള അപ്പീല്‍ അമ്പയര്‍ തള്ളിക്കളഞ്ഞപ്പോളുള്ള അമര്‍ഷമാണ് താരത്തിനെ പെരുമാറ്റ ചട്ടം ലംഘിക്കുന്നതിലേക്ക് നയിച്ചത്.

താരത്തിനുമേല്‍ ഔദ്യോഗികമായ മുന്നറിയിപ്പും ഒരു ഡീമെറിറ്റ് പോയിന്റും പിഴയായി ചുമത്തുകയായിരുന്നു. കുറ്റം സമ്മതിച്ചതിനാല്‍ ഔദ്യോഗികമായ ഹിയറിംഗ് ആവശ്യമായി വന്നില്ല. നാളെയാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം. രണ്ട് മത്സരങ്ങളും വിജയിച്ച് അഫ്ഗാനിസ്ഥാന്‍ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement