300 കടന്ന് ഇംഗ്ലണ്ട്, ജേസണ്‍ റോയ്ക്ക് ശതകം

ജേസണ്‍ റോയിയടുെ ശതകവും മറ്റു താരങ്ങളുടെ മികച്ച ബാറ്റിംഗ് പ്രകടനവും ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിനെ പടുകൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. 50 ഓവറില്‍ 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ ടീം 342 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്തപ്പോള്‍ നേടിയത്. ജേസണ്‍ റോയ് 108 പന്തില്‍ നിന്ന് 120 റണ്‍സ് നേടിയപ്പോള്‍ ജോസ് ബട്‍ലര്‍(91*), ജോണി ബൈര്‍സ്റ്റോ(42) എന്നിവര്‍ക്കൊപ്പം അലക്സ് ഹെയില്‍സ്(26), ജോ റൂട്ട്(22) എന്നിവരും ചെറുതെങ്കിലും നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കി.

റോയ് പുറത്തായ ശേഷം ജോസ് ബട്‍ലറുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിനെ വലിയ സ്കോറിലേക്ക് നയിച്ചത്. ബട്‍ലര്‍ 70 പന്തില്‍ നിന്ന് 91 റണ്‍സ് നേടി പുറത്താകാതെ നിന്നു. മികച്ച കൂട്ടുകെട്ടുകള്‍ ഉറപ്പാക്കുവാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചു.

ഓസ്ട്രേലിയയ്ക്കായി ആന്‍ഡ്രൂ ടൈ, ജൈ റിച്ചാര്‍ഡ്സണ്‍, കെയിന്‍ റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റും സ്റ്റോയിനിസ് ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവീണ്ടും മെസ്സിക്ക് ഒരു പെനാൾട്ടി ദുരന്തം
Next articleപെനാൽറ്റി നഷ്ടപ്പെടുത്തി മെസ്സി, അർജന്റീനയെ സമനിലയിൽ പിടിച്ചു കെട്ടി ഐസ് ലാൻഡ്