ടി20 ടീമിലേക്ക് മടങ്ങിയെത്തി റോസ് ടെയിലര്‍

- Advertisement -

ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് റോസ് ടെയിലറെ മടക്കി വിളിച്ചിരിക്കുന്നു. പരിക്കേറ്റ ലെഗ് സ്പിന്നര്‍ ടോഡ് അസ്ട‍ലേയ്ക്ക് പകരമാണ് റോസ് ടെയിലര്‍ ടീമിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം(2016) മാര്‍ച്ചിലാണ് റോസ് ടെയിലര്‍ അവസാനമായി ന്യൂസിലാണ്ടിനു വേണ്ടി ടി20 മത്സരം കളിച്ചത്. ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ മികച്ച ഫോമാണ് താരത്തെ തിരിച്ച് വിളിക്കുവാന്‍ ന്യൂസിലാണ്ട് അധികൃതരെ പ്രേരിപ്പിച്ചത്.

ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെതിരെയും താരം മികച്ച ഫോമിലായിരുന്നു. സന്നാഹ മത്സരത്തില്‍ റോസ് ടെയിലര്‍ ശതകം നേടിയിരുന്നു. നിലവില്‍ ടി20യില്‍ ഒന്നാം റാങ്കുകാരാണ് ന്യൂസിലാണ്ട്. ഇന്ത്യയ്ക്കെതിരെ പരമ്പര നഷ്ടമായാല്‍ പാക്കിസ്ഥാനോട് ഒന്നാം റാങ്ക് ന്യൂസിലാണ്ടിനു അടിയറവ് പറയേണ്ടിവരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement