17ാം ടെസ്റ്റ് ശതകവുമായി റോസ് ടെയിലര്‍, തന്റെ ഹീറോ മാര്‍ട്ടിന്‍ ക്രോയോടൊപ്പം

- Advertisement -

തന്റെ കുട്ടിക്കാലത്തെ ഹീറോ മാര്‍ട്ടിന്‍ ക്രോയുടെ റെക്കോര്‍ഡിനൊപ്പമെത്തി റോസ് ടെയിലര്‍. ഇന്ന് ഹാമിള്‍ട്ടണില്‍ പുറത്താകാതെ 107 റണ്‍സ് നേടിയാണ് റോസ് ടെയിലര്‍ ന്യൂസിലാണ്ട് ഇതിഹാസമായ മാര്‍ട്ടിന്‍ ക്രോയുടെ 17 ടെസ്റ്റ് ശതകങ്ങളെന്ന റെക്കോര്‍ഡിനൊപ്പമെത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നിനു ആണ് ക്രോ ഈ ലോകത്തോട് വിട പറഞ്ഞത്. തന്റെ ശതകം മാര്‍ട്ടിന്‍ ക്രോയ്ക്ക് അര്‍പ്പിക്കാനും ടെയിലര്‍ മറന്നില്ല.

ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണും 17 ടെസ്റ്റ് ശതകങ്ങള്‍ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement