ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി റോസ് ടെയിലര്‍

- Advertisement -

ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് റോസ് ടെയിലറിന്റെ ഒറ്റയാള്‍ പ്രകടനം. 181 റണ്‍സ് നേടി അപരാജിതനായി നിന്ന റോസ് ടെയിലറിന്റെ ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയ 335 റണ്‍സിനെ 3 പന്തുകള്‍ ശേഷിക്കെ ന്യൂസിലാണ്ട് 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 339 റണ്‍സ് നേടി മറികടക്കുകയായിരുന്നു. റോസ് ടെയിലറിനു പുറമേ ടോം ലാഥം(71), കെയിന്‍ വില്യംസണ്‍(45) എന്നിവരും നിര്‍ണ്ണായകമായ പ്രകടനങ്ങളാണ് പുറത്തെടുത്തത്.

2/2 എന്ന നിലയില്‍ നിന്നാണ് ന്യൂസിലാണ്ടിന്റെ തിരിച്ചുവരവ്. 147 പന്തില്‍ നിന്ന് 181 റണ്‍സ് നേടിയ ടെയിലര്‍ തന്റെ ഇന്നിംഗ്സില്‍ 17 ബൗണ്ടറിയും 6 സിക്സുമാണ് നേടിയത്. ഹെന്‍റി നിക്കോളസ് 13 റണ്‍സ് നേടി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോണി ബൈര്‍സ്റ്റോ(138) ജോ റൂട്ട്(102) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 335 റണ്‍സ് നേടുകയായിരുന്നു. ജേസണ്‍ റോയ് 42 റണ്‍സ് നേടി പുറത്തായി. ന്യൂസിലാണ്ടിനായി ഇഷ് സോധി നാലും ട്രെന്റ് ബൗള്‍ട്ട് കോളിന്‍ മണ്‍റോ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement