Picsart 22 12 04 16 38 38 940

വലം കയ്യനായി മടുത്തു, പാകിസ്താനെതിരെ ഇടം കയ്യൻ ബാറ്റ്സ്മാനായി റൂട്ട്

പാകിസ്താനിലെ ആദ്യ ടെസ്റ്റ് ബാറ്റ്സ്മാന്മാർക്ക് എത്രമാത്രം സുഖകരമാണെന്ന് കാണിക്കുന്നത് ആയിരുന്നു ജോ റൂട്ടിന്റെ ബാറ്റിംഗ് രീതി സ്വിച്ച് ചെയ്യാനുള്ള തീരുമാനം.

റാവൽപിണ്ടിയിൽ പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇടംകൈയ്യിലേക്ക് മാറി ബാറ്റ് ചെയ്യാൻ ആണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് തീരുമാനിച്ചത്. ഒത് ഏവരെയും അത്ഭുതപ്പെടുത്തി. ബാറ്റിംഗിന് അനുകൂലമായ സാഹചര്യൻ ആയത് കൊണ്ട് നാലാം ദിവസം സ്പിന്നർ സാഹിദ് മഹ്മൂദിനെതിരെ ആണ് റൂട്ട് ഇടംകൈയ്യൻ ആയി മാറിയത്‌

ഇംഗ്ലണ്ട് അവരുടെ രണ്ടാം ഇന്നിംഗ്സിൽ 147/3 എന്ന നിലയിൽ നിൽക്കെ അർദ്ധ സെഞ്ച്വറി തികച്ചതിന് ശേഷം റൂട്ട് വലം കയ്യൻ ബാറ്റിംഗ് മാറ്റി ഇടം കയ്യനായി ബൗളിനെ നേരിട്ടു. ആദ്യ പന്ത് റൂട്ട് സ്‌ക്വയർ ലെഗിൽ ഫീൽഡർക്ക് നേരെ സ്വീപ്പ് ചെയ്തു. തുടർന്നുള്ള പന്തിൽ ഒരു ക്യാച്ച് കൊടുത്തു എങ്കിൽ പാകിസ്താൻ ഫീൽഡ് അത് മുതലെടുത്തില്ല. ഇതോടെ റൂട്ട് ഇടം കയ്യൻ പരീക്ഷണം അവസാനിപ്പിച്ച് വലം കയ്യനായി തന്നെ മാറി‌.

റൂട്ട് രണ്ടാം ഇന്നിങ്സിൽ 69 പന്തിൽ 73 റൺസ് എടുത്താണ് പുറത്തായത്.

Exit mobile version