
ശ്രീലങ്കയ്ക്കെതിരായ T20 യിൽ ഇന്ത്യക്ക് 88 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു. മടുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 17.2 ഓവറിൽ 172 റൺസ് എടുക്കാനേ സാധിച്ചുള്ളു. ‘ഹിറ്റ്മാൻ’ രോഹിത് ശർമ്മയുടെ തകർപ്പൻ ഇന്നിംഗ്സിന്റെ പിൻബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് പൊരുതി തുടങ്ങിയെങ്കിലും ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ പിടിച്ചു നിൽക്കാനായില്ല. മധ്യനിര ചീട്ട് കൊട്ടാരം പോലെ ഇന്ത്യക്ക് മുന്നിൽ വീണതാണ് ലങ്കയുടെ പ്രതീക്ഷകളെ തകിടം മറിച്ചത്. 77 റൺസെടുത്ത കുസാൽ പെരേരയും 47 റൺസ് എടുത്ത ഉപുൽ തരംഗയും 25 റൺസുമായി നിരോഷൻ ഡിക്വാലയും മാത്രമാണ് ഇന്ത്യക്ക് എതിരെ പൊരുതിയത്.
ശ്രീലങ്കക്കെതിരെയാ രണ്ടാം ടി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച സ്കോർ നേടിയിരുന്നു. രോഹിത്തിന്റെ സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 260 റൺസാണ് അടിച്ചു കൂട്ടിയത്. 43 പന്തിൽ 118 റൺസ് എടുത്ത രോഹിത് ശർമയുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ നേടി കൊടുത്തത്. ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച ശ്രീലങ്കയുടെ തീരുമാനം തെറ്റാണെന്ന് തോന്നിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യൻ ബാറ്റ്സ്മാൻമാർ പുറത്തെടുത്തത്.
ടി20യിൽ ഇന്ത്യയുടെ ഏറ്റവും വലിയ സ്കോറാണ് ഇത്. 49 പന്തിൽ നിന്നും 89 റൺസ് എടുത്ത് ശക്തമായ പിന്തുണയാണ് രോഹിത്തിന് ലോകേഷ് രാഹുൽ നൽകിയത്. ധോണി 28 റൺസും പാണ്ഡ്യ 10 റൺസുമെടുത്തു. മനീഷ് പാണ്ഡേയും ദിനേശ് കാർത്തിക്കും പുറത്താകാതെ 1,5 റൺസുകൾ വീതം നേടി. നുവാൻ പ്രദീപ്, തീസര പെരേര എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial