Site icon Fanport

രോഹിത്ത് ശർമ്മയുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് വിരാട് കൊഹ്ലി

ഇന്ത്യൻ ടീമിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് പറഞ്ഞ് വിരാട് കൊഹ്ലി. രോഹിത്ത് ശർമ്മയുമായി ഒരു തരത്തിലുമുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നും കൊഹ്ലി പറഞ്ഞു. ലോകകപ്പിലെ സെമി ഫൈനൽ പരാജയത്തിന് ശേഷം ഇന്ത്യൻ ടീമിൽ പ്രശ്നങ്ങൾ ഉണ്ടെന്നും രോഹിത്തും കൊഹ്ലിയും രണ്ട് തട്ടിലാണെന്ന തരത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഈ വാർത്തകൾ എല്ലാം നിഷേധിച്ച് കൊണ്ടാണ് കൊഹ്ലി രംഗത്ത് വന്നത്. വെസ്റ്റ് ഇൻഡീസ് സീരീസിന് മുൻപായി മാധ്യമങ്ങളെ കണ്ടപ്പോളാണ് കൊഹ്ലി ഈ പ്രതികരണം നടത്തിയത്. ഡ്രെസ്സിംഗ് റൂമിൽ എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ലോകകപ്പിൽ ഇന്ത്യ മികച്ച പ്രകടനം നടത്തുമോ എന്നും കൊഹ്ലി ചോദിച്ചു. കൊഹ്ലിയുടെ ഇന്ത്യൻ ക്യാപ്റ്റൻസിയെ വിമർശിച്ച് കൊണ്ട് മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. അതിനു പിന്നാലെ തന്നെ കൊഹ്ലിയുടെ ക്യാപ്റ്റൻസി നഷ്ടമാകുമെന്നും റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വന്നിരുന്നു. ഇതിനെയെല്ലാം തള്ളിക്കളഞ്ഞിരിക്കുകയാണ് താരം.

Exit mobile version