Site icon Fanport

രോഹിത്ത് ശർമ്മക്ക് പരിക്ക്, വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ

ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയില്‍ അഞ്ചാം മത്സരത്തിലും നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. ബേ ഓവലില്‍ കെ എല്‍ രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ ഇറങ്ങി. എന്നാൽ അഞ്ച് പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്താവുകയായിരുന്നു മലയാളി താരം. രണ്ടാം ഓവറില്‍ കുഗ്ലെജന്‍റെ മൂന്നാം പന്തില്‍ സാന്‍റ്‌നര്‍ പിടിച്ചാണ് സഞ്ജു കളം വിട്ടത്.

ഏറെ വൈകാതെ കെ എൽ രാഹുൽ 45 റൺസ് എടുത്ത് പുറത്തായി. രാഹുലിനൊപ്പം ഇന്ത്യൻ ഇന്നിംഗ് പടുത്തുയർത്തിയത് രോഹിത്ത് ശർമ്മയായിരുന്നു. രാഹുലിനെ വീഴ്ത്തിയത് ബെന്നെട്ടാായിരുന്നു. സാന്റ്നർ തന്നെയാണ് രാഹുലിന്റെ ക്യാച്ചെടുത്തതും. അതേ സമയം ഇന്ത്യക്ക് തിരിച്ചടിയായിരിക്കുന്നത് രോഹിത്ത് ശർമ്മയുടെ പരിക്കാണ്. 41 പന്തിൽ 3 സിക്സറുകൾ ഉൾപ്പടെ 60 റൺസ് എടുത്ത രോഹിത്ത് പരിക്കേറ്റ് കളം വിടുകയായിരുന്നു. കാലിന് പരിക്കേറ്റ രോഹിത്ത് മുടന്തി മുടന്തി കളം വിടുകയായിരുന്നു.

Exit mobile version