ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാര്‍ രോഹിത് ശര്‍മ്മയും ഡേവിഡ് വാര്‍ണറുമാണെന്ന് വെളിപ്പെടുത്തി ടോം മൂഡി. മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കോച്ചും കമന്റേറ്ററുമായി കഴിവ് തെളിയിച്ച താരമാണ്. ട്വിറ്ററിലൂടെയുള്ള ചോദ്യത്തിന് മറുപടിയായാണ് ടോം മൂഡി തന്റെ അഭിപ്രായം പങ്കുവെച്ചത്.
https://twitter.com/TomMoodyCricket/status/1246311387481010176
ഏറ്റവും പ്രയാസകരമായ ചോദ്യമാണ് ഇതെന്നും എന്നാല്‍ തനിക്ക് ഡേവിഡ് വാര്‍ണറെയും രോഹിത് ശര്‍മ്മയെയും മികച്ച ടി20 ഓപ്പണര്‍മാരായി തിരഞ്ഞെടുക്കുവാന്‍ സന്തോഷമെയുള്ളുവെന്ന് ടോം മൂഡി പറഞ്ഞു.
ഐപിഎലില്‍ സണ്‍റൈസേഴ്സിനെ പരിശീലിപ്പിച്ച് കിരീടത്തിലക്ക് നയിക്കുവാന്‍ ടോം മൂഡിയ്ക്ക് സാധിച്ചിട്ടുണ്ട്.