ഒന്നാം റാങ്ക് ഉറപ്പിച്ച് ഇന്ത്യയുടെ ഏഴ് വിക്കറ്റ് ജയം

ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന ഏകദിനത്തില്‍ 7 വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ. ഓസ്ട്രേലിയ നേടിയ 242 റണ്‍സിനെ 42.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. രോഹിത് ശര്‍മ്മ നേടിയ 125 റണ്‍സാണ് മത്സരത്തില്‍ ഇന്ത്യന്‍ ആധിപത്യം ഉറപ്പിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത്തും അജിങ്ക്യ രഹാനേയും കൂടി 124 റണ്‍സാണ് നേടിയത്.

61 റണ്‍സ് നേടിയ രഹാനെയാണ് ആദ്യം പുറത്തായത്. നഥാന്‍ കോള്‍ട്ടര്‍-നൈല്‍ ആണ് വിക്കറ്റ് നേടിയത്. വിക്കറ്റ് നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി എന്നിവര്‍ ചേര്‍ന്ന് 80 റണ്‍സ് നേടി ഇന്ത്യന്‍ സ്കോര്‍ 200 കടത്തി. 125 റണ്‍സ് നേടിയ രോഹിത്, 39 റണ്‍സ് നേടിയ വിരാട് എന്നിവരെ ആഡം സംപ ഒരേ ഓവറില്‍ പുറത്താക്കിയെങ്കിലും മനീഷ് പാണ്ഡേയും(11*) കേധാര്‍ ജാഥവും (5*) ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

നാഗ്പൂരിലെ വിജയത്തോടെ ഇന്ത്യ പരമ്പര 4-1 നു ആണ് സ്വന്തമാക്കിയത്. രോഹിത് ശര്‍മ്മയാണ് കളിയിലെ താരം. ഹാര്‍ദ്ദിക് പാണ്ഡ്യ മാന്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപ്രതിഷേധം, സംഘർഷം!! ബാഴ്സലോണ മത്സരം കാണികളില്ലാതെ നടക്കും
Next articleഹോഫൻഹെയിമിനെ തറപറ്റിച്ച് ഫ്രെയ്‌ബർഗ്