ഇന്ത്യയെ മൂന്ന് ഫോര്‍മാറ്റിലും നയിക്കേണ്ടത് രോഹിത് ശര്‍മ്മ – ഗൗതം ഗംഭീര്‍

ടെസ്റ്റ് ഫോര്‍‍മാറ്റിലും ഇന്ത്യയെ നയിക്കേണ്ടത് രോഹിത് ശര്‍മ്മയാണെന്ന് പറഞ്ഞ് ഗൗത ഗംഭീര്‍. പരിമിത ഓവര്‍ ക്രിക്കറ്റിന് പിന്നാലെ വിരാട് കോഹ്‍ലി ടെസ്റ്റ് നായക സ്ഥാനവും ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരകയ്ക്ക് ശേഷം കൈയൊഴിഞ്ഞിരുന്നു.

ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് നായകനായിരുന്നു കോഹ്‍ലി. കോഹ്‍ലിയ്ക്ക് പകരക്കാരനായി ആര് എന്ന് വലിയ വെല്ലുവിളിയാണ് ഇന്ത്യയുടെ മുന്നിലുള്ളത്. കെഎൽ രാഹുല്‍, അശ്വിന്‍ എന്നിവരുടെ പേരും രോഹിത്തിനൊപ്പം ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും

രോഹിത്ത് ക്യാപ്റ്റനും രാഹുല്‍ വൈസ് ക്യാപ്റ്റനുമായാവണം ഇന്ത്യ ഇനിയുള്ള ക്യാപ്റ്റന്‍സി ദൗത്യം ക്രമീകരിക്കേണ്ടതെന്നാണ് ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടത്. മൂന്ന് ഫോര്‍മാറ്റിലും ഒരേ ശൈലിയിലുള്ള ക്യാപ്റ്റന്‍സി ടീമിന് ഗുണം ചെയ്യുമെന്നും ഗംഭീര്‍ പറഞ്ഞു.

Exit mobile version