Picsart 24 07 08 10 55 31 195

രോഹിത് ശർമ്മ കപിലിനെയും ധോണിയെയും പോലെ ജനകീയ ക്യാപ്റ്റൻ – ഗവാസ്കർ

രോഹിത് ശർമ്മ കപിൽ ദേവിനെയും എംഎസ് ധോണിയെയും പോലെ ഒരു ജനകീയ ക്യാപ്റ്റനാണെന്ന് സുനിൽ ഗവാക്സർ. ഇന്ത്യൻ ടീമിനായി നിസ്വാർത്ഥമായാണ് രോഹിത് ശർമ്മ ലോകകപ്പിൽ ഉടനീളം കളിച്ചത് എന്നും ഗവാസ്കർ പറഞ്ഞു.

“ഇന്ത്യയെ ലോകകപ്പ് ട്രോഫിയിലേക്ക് നയിക്കുന്നതിൽ രോഹിത് ശർമ്മ മറ്റ് രണ്ട് ക്രിക്കറ്റ് ഭീമൻമാരായ കപിൽ ദേവ്, ധോണി എന്നിവർക്കൊപ്പം നിൽക്കുന്നു. ഇരുവരെയും പോലെ, രോഹിത് ജനങ്ങളുടെ ക്യാപ്റ്റനാണ്.” ഗവാസ്‌കർ പറയുന്നു.

“അദ്ദേഹത്തിൻ്റെ ടീം അംഗങ്ങൾക്ക് മാത്രമല്ല, മുഴുവൻ ഇന്ത്യൻ ക്രിക്കറ്റ് സമൂഹത്തിനും അദ്ദേഹത്തെ നന്നായി ഇഷ്ടപ്പെട്ടു. ക്രിക്കറ്റ് ആരാധകരും അദ്ദേഹത്തിൻ്റെ നേതൃത്വ ശൈലിയി ഇഷ്ടപ്പെടുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

“അദ്ദേഹം മുന്നിൽ നിന്ന് നയിച്ചു, വ്യക്തിപരമായ നാഴികക്കല്ലുകൾ നോക്കാതെ ഓരോ തവണയും ടീമിന് മികച്ച തുടക്കം നൽകാൻ അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തെ ക്യാപ്റ്റനായി ലഭിച്ച് ഇന്ത്യയുടെ അനുഗ്രഹമാണ്, ”ഗവാസ്‌കർ പറഞ്ഞു

Exit mobile version