Picsart 24 02 03 08 15 39 247

രോഹിത് ശർമ്മയുടെ വിക്കറ്റ് സ്പെഷ്യൽ ആണ് എന്ന് ഷൊഹൈബ് ബഷീർ

ഇന്നലെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച് ഷൊഹൈബ് ബഷീർ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വിക്കറ്റ് ആയിരുന്നു ഷൊഹൈബിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ വിക്കറ്റ്. ഇത് കൂടാതെ അക്സർ പട്ടേലിന്റെ വിക്കറ്റും ഷൊഹൈബ് വീഴ്ത്തിയിരുന്നു.

“രോഹിത് ശർമ്മയെ പുറത്താക്കിയത് വളരെ സ്പെഷ്യൽ ആണ്. അദ്ദേഹം വളരെ മികച്ച സ്പിന്നർ കളിക്കാരനാണ്. ക്രിക്കറ്റ് ആണ് എന്റെ പാഷൻ. എനിക്ക് ക്രിക്കറ്റ് കളിക്കാൻ ഇഷ്ടമാണ്, അതാണ് ഞാൻ എപ്പോഴും ചെയ്യാൻ ആഗ്രഹിക്കുന്നത്.” ബഷീർ പറയുന്നു.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം ആറ് വിക്കറ്റുകൾ ആദ്യ ദിവസൻ വീഴ്ത്തി എന്നത് വളരെ മികച്ച കാര്യമാണ്. ഞങ്ങൾ ഒരു സമയം ഒരു സെഷൻ എന്ന രീതിയിൽ ആണ് കാര്യങ്ങൾ എടുക്കുന്നത്. അടുത്ത സെഷനിൽ കുറച്ച് മുന്നേറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.”- യുവതാരം പറഞ്ഞു.

Exit mobile version