മൂന്നാം അവസരത്തില്‍ യോ-യോ ടെസ്റ്റ് പാസായി രോഹിത് ശര്‍മ്മ

- Advertisement -

പുറത്ത് വരുന്ന റിപ്പോര്‍ട്ട് പ്രകാരം രോഹിത് ശര്‍മ്മ യോ-യോ ടെസ്റ്റ് പാസായതായി സൂചന. രോഹിത് തന്റെ ഇന്‍സ്റ്റാ ഗ്രാമിലൂടെയാണ് ഉച്ചയോട് കൂടി വാര്‍ത്ത സ്ഥിതീകരിച്ചത്. തനിക്ക് അനുവദിച്ചു നല്‍കിയ മൂന്നാമത്തെ അവസരത്തിലാണ് രോഹിത് ടെസ്റ്റ് പാസായതെന്നാണ് അറിയുന്നത്.  പുറത്ത് വരുന്ന റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ 15നു ഫിറ്റ്നെസ് തെളിയിക്കുവാനുള്ള ആദ്യ അവസരം രോഹിത് പങ്കെടുക്കാത്തതിനാല്‍ അത് ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

View this post on Instagram

Yo-Yo ✔️ See you shortly Ireland

A post shared by Rohit Sharma (@rohitsharma45) on

 

അന്ന് താരം യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടുവെങ്കിലും ബിസിസിഐയോട് ഒരു അവസരം കൂടി ആവശ്യപ്പെടുകയായിരുന്നു. പുതുക്കിയ ടെസ്റ്റ് തീയ്യതി ചൊവ്വാഴ്ച നല്‍കിയെങ്കിലും അന്നും താരം എത്തിയില്ല. അതിനാല്‍ ഇന്ന് വീണ്ടും താരത്തിനു യോ-യോ ടെസ്റ്റിനു അവസരം ലഭിക്കുമെന്നാണ് അറിയുന്നത്.  പിന്നീട്  അജിങ്ക്യ രഹാനെയെ ഇന്ത്യ ബാക്കപ്പായി പ്രഖ്യാപിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ‍ലഭിക്കുന്ന വിവരം പ്രകാരം യോ-യോ ടെസ്റ്റ് താരം വിജയിച്ചുവെന്നാണ് അറിയുന്നത്.

ഇനി മുതല്‍ സെലക്ഷനു മുമ്പ് താരങ്ങളുടെ ടെസ്റ്റുകള്‍ നടത്തുമെന്നാണ് അറിയുന്നത്. ടീമിലുള്ള താരങ്ങളെ ടെസ്റ്റിനു ശേഷം പരാജയപ്പെടുന്നതിനാല്‍ ഒഴിവാക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകാതിരിക്കുവാനാണ് ഈ നീക്കം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement