Picsart 24 11 16 01 25 02 608

രോഹിത് ശർമ്മയ്ക്കും റിതിക സജ്‌ദെയ്ക്കും ആൺകുഞ്ഞ് പിറന്നു

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഭാര്യ റിതിക സജ്‌ദെയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ 2024 നവംബർ 15-ന് സ്വാഗതം ചെയ്തു. രോഹിതിന്റെ രണ്ടാമത്തെ കുഞ്ഞാണ് ഇത്. ഓസ്‌ട്രേലിയയിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകളിൽ നിന്ന് രോഹിത് പിതൃത്വ അവധി എടുത്ത് മുംബൈയിൽ താമസിച്ചു വരികയായിരുന്നു.

പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ രോഹിത് ശർമ്മ കളിക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. രോഹിത് അടുത്ത ദിവസം തന്നെ ഓസ്ട്രേലിയയിലേക്ക് യാത്ര തിരിച്ചേക്കാം.

Exit mobile version