റാങ്കിങ്ങിൽ കുതിച്ചുചാട്ടം നടത്തി രോഹിത് ശർമ്മയും മായങ്ക് അഗർവാളും

ടെസ്റ്റ് റാങ്കിങ്ങിൽ തന്റെ ഏറ്റവും മികച്ച റാങ്കിങ് സ്വന്തമാക്കി രോഹിത് ശർമ്മ. ഏറ്റവും പുതിയ റാങ്കിങ് പ്രകാരം രോഹിത് ശർമ്മ ടെസ്റ്റിൽ 17 റാങ്കിലാണ് ഉള്ളത്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റിൽ ഓപ്പണറായി ആദ്യമായി ഇറങ്ങിയ മത്സരത്തിൽ രണ്ടു ഇന്നിങ്സിലും സെഞ്ചുറി നേടി രോഹിത് ശർമ്മ പുതിയ റെക്കോർഡ് ഇട്ടിരുന്നു.

ആദ്യ ഇന്നിങ്സിൽ 176 റൺസും രണ്ടാം ഇന്നിങ്സിൽ 127 റൺസും എടുത്തിരുന്നു. ഇതോടെയാണ് റാങ്കിങ്ങിൽ 36 സ്ഥാനങ്ങൾ കയറി രോഹിത് ശർമ്മ പതിനേഴാം സ്ഥാനത്ത് എത്തിയത്. മത്സരത്തിൽ ഇന്ത്യ 203 റൺസിന് ജയിക്കുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടിയ മായങ്ക് അഗർവാളും തന്റെ കരിയർ ബെസ്റ്റ് റാങ്കിങ്ങായ 25ആം സ്ഥാനത്ത് എത്തിയിരുന്നു.  38 സ്ഥാനങ്ങൾ കയറിയാണ് മായങ്ക് അഗർവാൾ തന്റെ മികച്ച റാങ്കിങ്ങിൽ എത്തിയത്.

ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്താണ്. രണ്ടാം റാങ്കിൽ 899 പോയിന്റുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാറ്ക് കോഹ്‌ലിയാണ് ഉള്ളത്.

Exit mobile version