Picsart 22 09 21 00 11 09 646

എന്താണ് തെറ്റ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഈ മത്സരം ഉപകരിക്കും രോഹിത് ശർമ്മ

ആദ്യ ടി20യിലെ പരാജയത്തെ കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പ്രതികരിച്ചു. ഞങ്ങൾ നന്നായി പന്തെറിഞ്ഞതായി എനിക്ക് തോന്നുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധിക്കാൻ പറ്റുന്ന സ്കോർ ആയിരുന്നു 200. ഫീൽഡിലെ അവസരങ്ങൾ ഞങ്ങൾ മുതലാക്കിയില്ല. അത് തിരിച്ചടിയായി. രോഹിത് പറഞ്ഞു.

ഞങ്ങളുടെ ബാറ്റർമാരിൽ നിന്ന് നല്ല പ്രകടനമായിരിന്നു പക്ഷേ ബൗളർമാർക്ക് ആ മികവിൽ എത്താൻ ആയില്ല. എന്താണ് തെറ്റ് സംഭവിച്ചതെന്ന് മനസിലാക്കാൻ ഈ മത്സരം ഉപകരിക്കും. അദ്ദേഹം പറഞ്ഞു.

ഇത് ഉയർന്ന സ്കോറിങ് നടക്കുന്ന ഗ്രൗണ്ടാണെന്ന് ഞങ്ങൾക്കറിയാം. 200 നേടിയാലും നിങ്ങൾക്ക് ശ്രദ്ധ എടുക്കാൻ കഴിയില്ല. അവർ നന്നായി കളിച്ചു, ഓസ്ട്രേലിയ ജയം അർഹിക്കുന്നു. രോഹിത് പറഞ്ഞു.

Exit mobile version