Picsart 23 03 15 17 00 55 793

രോഹിത് ശർമ്മ ഐ പി എല്ലിൽ അവിശ്വസനീയ പ്രകടനം നടത്തും എന്ന് ഗവാസ്കർ

മുംബൈ ഇന്ത്യൻസ് (എംഐ) ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് അവിശ്വസനീയമായ ഒരു ഐപിഎൽ 2023 സീസൺ ഉണ്ടാകുമെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ. കഴിഞ്ഞ ഐ പി എൽ രോഹിത് ശർമ്മയ്ക്ക് ദയനീയ സീസൺ ആയിരുന്നു. ഐ‌പി‌എൽ 2022 സീസണിൽ ബാറ്റിംഗിലും ക്യാപ്റ്റൻ എന്ന നിലയിലും രോഹിത് പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ ടീം പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നതും കാണാൻ ആയി. എന്നാൽ പുതിയ ഐ പി എൽ സീസണിൽ അതാകില്ല ഗതി എന്ന് ഗവാസ്കർ പറയുന്നു.

രോഹിത് ഇന്ത്യക്കായി ബാറ്റിംഗിൽ മികച്ച ഫോമിലാണ്, വരാനിരിക്കുന്ന ഐ‌പി‌എൽ സീസണിൽ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിനാകും എന്ന് സുനിൽ ഗവാസ്‌കർ പറഞ്ഞു. മുംബൈ ഇന്ത്യൻസ് ടീമും ഇത്തവണ ശക്തമാണെന്ന് ഇന്ത്യൻ ഇതിഹാസ താരം പറയുന്നു

“ജോഫ്ര ആർച്ചർ തീർച്ചയായും ഈ സീസണിൽ മുംബൈയുടെ തുറുപ്പ് ചീട്ടാകും. ഏകദിനത്തിലെ ഇരട്ട സെഞ്ചുറിക്ക് ശേഷം ഇഷാൻ കിഷനും ശ്രദ്ധിക്കേണ്ട ഒരാളായിരിക്കും. ഈ സീസണിൽ രോഹിത് ശർമ്മ ശരിക്കും തിളങ്ങുമെന്ന് ഞാൻ കരുതുന്നു,അദ്ദേഹത്തിന് ഇത് ഒരു അവിശ്വസനീയ സീസൺ ആയിരിക്കും” സുനിൽ ഗവാസ്‌കർ സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവെ പറഞ്ഞു.

Exit mobile version