Site icon Fanport

അവസാന രണ്ട് ടെസ്റ്റുകളിൽ രോഹിത് ശർമ്മ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ

ഓസ്‌ട്രേലിക്കെതിരായ പരമ്പരയിലെ അവസാന 2 ടെസ്റ്റ് മത്സരങ്ങളിൽ രോഹിത് ശർമ്മ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാവും. പരിക്ക് മൂലം ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മ കളിച്ചിരുന്നില്ല. വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ അജിങ്കെ രഹാനെ നയിച്ച ബോക്സിങ് ഡേ ടെസ്റ്റിൽ ചേതേശ്വർ പൂജാരയായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. ഓസ്ട്രേലിയയിൽ എത്തിയതിന് ശേഷമുള്ള 14 ദിവസത്തെ ക്വറന്റൈൻ പൂർത്തിയാക്കിയതിന് ശേഷമാണ് രോഹിത് ശർമ്മ ഇന്ത്യൻ ടീമിനൊപ്പം ചേരുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിനിടെയേറ്റ പരിക്കിനെ തുടർന്ന് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മക്ക് ഇടം ലഭിച്ചിരുന്നില്ല. തുടർന്ന് പരിക്ക് മാറിയതോടെയാണ് താരത്തെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. പരമ്പരയിലെ മൂന്നാം ടെസ്റ്റ് ജനുവരി 7നാണ് ആരംഭിക്കുന്നത്. നിലവിൽ പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാണ്.

Exit mobile version