“ചില പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ആണ് തീരുമാനം, കുറച്ച് കളികൾ തോറ്റാലും പ്രശ്‌നമില്ല” – രോഹിത് ശർമ്മ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യ ഇപ്പോൾ പരീക്ഷണങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. പല പുതിയ കാര്യങ്ങളും ഭാവിക്ക് വേണ്ടി പരീക്ഷിക്കുക ആണെന്നും അതിനാൽ ചില മത്സരങ്ങളിൽ പരാജയപ്പെട്ടാലും സാരമില്ല എന്നും ഇന്ത്യൻ ക്യാപ്റ്റൻ ഇന്നത്തെ വിജയത്തിനു ശേഷം പറഞ്ഞു.

“തീർച്ചയായും പരമ്പര ജയിക്കുന്നത് നല്ല അനുഭവമാണ്. ചില വെല്ലുവിളികൾ ഉണ്ടായിരുന്നു. രാഹുലും സൂര്യയും തമ്മിലുള്ള കൂട്ടുകെട്ടിന് പക്വതയുണ്ടായിരുന്നു. അവസാനം ഞങ്ങൾ മാന്യമായ ഒരു ടോട്ടലിൽ എത്തി. അതിനെ ചെറുക്കാമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. യൂണിറ്റ് മുഴുവനും പുറത്ത് വന്ന് മികച്ച രീതിയിൽ പന്തെറിഞ്ഞു.” വിജയത്തെ കുറിച്ച് രോഹിത് പറഞ്ഞു.

” തന്നോട് വ്യത്യസ്‌ത കാര്യങ്ങൾ പരീക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്, പന്തിനെ ഓപ്പണിങിൽ പരീക്ഷിച്ചത് അതിനാലായിരുന്നു.ചില കാര്യങ്ങൾ പരീക്ഷിക്കുമ്പോൾ കുറച്ച് കളികൾ തോറ്റതിൽ ഞങ്ങൾക്ക് പ്രശ്‌നമില്ല. കാരണം ദീർഘകാല ലക്ഷ്യങ്ങൾ നോക്കേണ്ടത് പ്രധാനമാണ്.” രോഹിത് പറഞ്ഞു.