Rohit 22 10 27 13 45 29 877

“രോഹിത് ശർമ്മ താമസിയാതെ സെഞ്ച്വറി നേടും”

രോഹിത് ശർമ്മയുടെ ഫോമിൽ ആശങ്ക വേണ്ട എന്നും അദ്ദേഹം താമസിയാതെ സെഞ്ച്വറി നേടും എന്നും മുൻ ഇന്ത്യൻ താരം രോഹിത് ശർമ്മ. 2020ൽ ബാംഗ്ലൂരിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആയിരുന്നു ശർമയുടെ ഏകദിന ഫോർമാറ്റിലെ അവസാന സെഞ്ചുറി. അതിനു ശേഷം ഇതുവരെ ശർമ്മക്ക് സെഞ്ച്വറി കണ്ടെത്താനായിട്ടില്ല.

ഇന്ത്യ വലിയ സ്‌കോറുകൾ നേടുന്നത് വരെ ക്യാപ്റ്റൻ വലിയ സ്‌കോറുകൾ നേടാത്തത് മാനേജ്‌മെന്റിന് ആശങ്ക നൽകില്ല എന്ന് മഞ്ജരേക്കർ പറഞ്ഞു. രോഹിത് പന്ത് തട്ടുന്ന രീതിയിൽ ഒരു പ്രശ്നവും ഞാൻ കാണുന്നില്ല. പക്ഷെ എന്തുകൊണ്ടാണ് വലിയ സ്‌കോറുകൾ വരുന്നില്ല എന്നതിനെക്കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല. അവൻ നന്നായി ബാറ്റ് ചെയ്യുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനകളൊന്നും ഞാൻ എവിടെയും കാണുന്നില്ല. അദ്ദേഹം പറയുന്നു.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ രോഹിത് ശർമ്മ നന്നായി കളിച്ചു. 30-40, 70-80 ഒക്കെ അദ്ദേഹം സ്കോർ ചെയ്യുന്നുണ്ട്. ഇന്ത്യ 350-നും അതിനുമുകളിലും സ്കോർ ചെയ്യുന്നിടത്തോളം കാലം അദ്ദേഹത്തിന് സെഞ്ച്വറി നേടാത്തതിൽ എനിക്ക് പ്രശ്‌നമില്ല എന്നും താമസിയാതെ രോഹിത് 100 നേടുമെന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

Exit mobile version